Monday, May 9, 2011
ചില അപ്രിയ പരിപാടികള്‍
കൊച്ചു മലയാളത്തിനു ആവശ്യത്തിലേറെ ടിവി ചാനല്‍ ഇപ്പോള്‍ ഉണ്ടല്ലോ, അതിലേക്ക് ഇനിയും ഒരുപാട് വരാനുമിരിക്കുന്നു. മലയാളികളുടെ പുറം ലോകത്തിലേക്കും ചുറ്റുപടുകളിലെക്കുമുള്ള ജാലകങ്ങളായി ചാനലുകാര്‍ മാറിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ നിക്ഷ്പക്ഷരെന്നു പറയുന്ന ഇവരില്‍ പലരും കൃത്യമായ പക്ഷം ഉള്ളവരുമാണ്. ജനങ്ങളുടെ ജീവിത വീക്ഷണങ്ങളെയും രാഷ്ട്രിയ, സാമൂഹിക ചിന്തയെയും ഒരുപാടു സ്വാദീനം ചെലുത്താന്‍ പോന്ന ഇവരുടെ ചില 'അപ്രിയ'മെന്നു എനിക്ക് തോന്നിയ ചില പരിപാടികള്‍ ഇതൊക്കെയാണ്:
തിരുവാ എതിര്‍വാ - മനോരമ ന്യൂസ് / പൊളിട്രിക്സ് - ഇന്ത്യാവിഷന്‍
തിരെഞ്ഞെടുപ്പ് കാലങ്ങളില്‍ ആരില്‍ നിന്നെങ്കിലും പണം വാങ്ങിയാണോ ഈ ജനപ്രിയ വാര്‍ത്ത പരിപാടി അവതരിപ്പിക്കുന്നതെന്ന് തോന്നിപ്പോവും, ചിലപ്പോള്‍ അങ്ങിനെയും ആവാം. മീഡിയ എന്ന അടിസ്ഥാന കടമ മറന്ന് കാഴ്ചക്കാരനില്‍ അരാഷ്ട്രീയത കുത്തിത്തിരുകുകയും, പൊതു പ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും, ഭരണാധികാരികളെയും, മണ്ടന്മാരും ബഫൂണ്കളും ആയി ചിത്രീകരിക്കുന്ന ഇത്തരം പരിപാടികള്‍ വല്ലാതെ തരം താണ് പോകുന്നു എന്ന് പറയാതെ വയ്യ. ഇത്തരം തറ പരിപാടികളെ "ആക്ഷേപ ഹാസ്യമെന്നു" പേരിട്ടു അവാര്‍ഡു കൊടുക്കുന്നവരരോട് ഒന്നും പറയാനില്ല.
അപ്രിയ ഗാനങ്ങള്‍ - ഏഷ്യാനെറ്റ്
മലയാള വാക്കുകള്‍ നേരെ ചൊവ്വേ സംസാരിക്കാന്‍ പോലും കഴിയാത്ത മലയാളി പെണ്‍കൊടികള്‍ നമ്മുടെ പ്രിയപ്പെട്ട കവികളുടെ രചനകളെയും സംഗീതത്തെയും കൊഞ്ഞിക്കുഴഞ്ഞു വിമര്‍ശിക്കുന്നത് ഒരു "അപ്രിയ പരിപാടി" തന്നെയാണ്. എന്തെങ്കിലും ഒന്നിനെ ഇഷ്ടമായില്ലെങ്ങില്‍ എന്ത് കൊണ്ടാണ് എന്ന് വിവരിക്കാനും ഇവര്‍ തയ്യാരാവട്ടെ. കൊച്ചുവസ്ത്രത്തില്‍ 'അഭിനയിച്ചു' വലിയ നടിമാരായവരും വടിവ് കാണിച്ചു സുന്ദരിമാരവാന്‍ നടക്കുന്നവരുമെല്ലമാണ് ഈ പരിപാടിയിലെ പ്രധാന നിരൂപകര്‍. ഓണ്‍ലൈന്‍ ആല്‍ബങ്ങളിലെ വഷളന്‍ പാട്ടുകളുടെ പ്രധാന പരസ്യക്കാര്‍ ഈ പരിപടിക്കാരാനെന്നും പറയേണ്ടിവരും, അതോ ഇതും പണം വാങ്ങിയുള്ള പ്രചാര പരിപാടിയാണോ? OVN യെപ്പോലുള്ള കവികളോ വരികളുടെ അര്‍ത്ഥമോ ഒന്നും ഇവര്‍ക്ക് പ്രശ്നമല്ല. ആധികാരിക നിരൂപണങ്ങള്‍ നടത്താന്‍ കഴിവുള്ളവരെ ഈ പരിപാടി അവതരിപ്പിക്കാന്‍ കിട്ടുമെന്ന് പ്രതീക്ഷിക്കാം, കൂകിത്തോല്പിക്കുന്ന പരിപാടിയായി ഒതുങ്ങാതിരിക്കട്ടെ.
വിശ്വസിച്ചാലും ഇല്ലെങ്കിലും - ഏഷ്യാനെറ്റ്
അന്ധ വിശ്വാസത്തിനും സാമൂഹിക വിപത്തുകളുടെ വ്യാപനത്തിനും എതിരെ സര്‍ക്കാരുകളും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, ആരുടെ താല്പര്യം കാക്കാനാണ് ഇത്തരം പരിപാടികള്‍ അവതരിപ്പിക്കുന്നത്. പരിപാടിയിലൂടെ കൊച്ചു കൊച്ചു വിമര്‍ശനങ്ങള്‍ നടത്തുന്നുന്ടെങ്ങിലും, പരോക്ഷമായി ഇത്തരം തട്ടിപ്പുകാരെ സഹായിക്കാനുള്ള പരിപടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. പല സ്ഥലങ്ങളിലും പ്രേതബതയാണ് എന്ന് വരുത്തിത്തീര്‍ത്ത്, ഭൂമാഫിയെയും മറ്റു തട്ടിപ്പുകാരെയും വളര്‍ത്തുന്നതില്‍ ഈ പരിപാടിക്കുള്ള പങ്കിനെ പ്രശംസിക്കാതെ വയ്യ. സ്ഥലവാസികള്‍ പോലുമല്ലാത്ത ആളുകളെക്കൊണ്ട് അഭിപ്രായം പറയിപ്പിക്കുന്നു എന്നുള്ള വിമര്‍ശനങ്ങള്‍ നാം ഇതിനു മുമ്പ് കണ്ടതാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നത് കൊണ്ട് ആരെങ്ങിലും വിസ്വസിക്കണമെന്നുള്ള ആഗ്രഹം നിര്‍മാതാവിന് തീര്‍ച്ചയായും ഉണ്ട്. ഇത്രയേറെ 'ജനകീയ'മെന്നു പറയുന്ന ഈ ചാനല്‍ ഇത്തരം സാമൂഹിക വിപത്തുകളെ വളര്‍ത്തി മാതൃക കാണിക്കരുത്. എന്ത് പൊട്ടത്തരങ്ങല്കും പിന്നാലെ പോകുന്ന ഒരു കൂട്ടം ആളുകള്‍ നമ്മുടെ ഇടയിലുന്ടെന്നു ഓര്‍ക്കുക, അതില്‍ രാഷ്ട്രീയക്കാരും സിനിമാക്കരുമെല്ലാം കണ്ടേക്കാം, പുരോകമന ചിന്തയും നല്ല വിസ്വാസങ്ങളുമാണ് എപ്പോയ്ഴും ഒരു പരിഷ്കൃത സമൂഹത്തിനു അഭികാമ്യം.
Subscribe to:
Posts (Atom)