Saturday, May 30, 2020

Barkha Dutt model of Journalism V/s. Our Malayalee Journalists

ജേണലിസത്തിന്റെ ബാർഖ ദത്ത് മോഡൽ V/s. നമ്മുടെ മലയാളി പത്രപ്രവർത്തകർ

Barkha Dutt (Photo credit : Google)
ബാർഖ ദത്തിനെ ഇവിടെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. ഇന്ത്യ എന്ന് മാത്രമല്ല, ലോകം മുഴുവനുമുള്ള ടെലിവിഷൻ പ്രേക്ഷർകർക്, പ്രതേകിച്ചു വാർത്താധിഷ്ഠിത പരിപാടികൾ ശ്രദ്ധിക്കുന്നവർക് സുപരിചിതമായ പേരും മുഖവുമാണ്, ബാർഖ ദത്ത്.   കാർഗിൽ യുദ്ധ കാലത്തും, സുനാമി സമയത്തും, മറ്റും ഇവർ നടത്തിയ റിപ്പോർട്ടിങ് വളരെയേറെ ചർച്ച ചെയ്തതാണ്.. രാജ്യം ഇവരെ പദ്മശ്രീ അവാർഡ് നൽകി ആദരിച്ചിട്ടുമുണ്ട്...ഗൂഗിളിൽ പരതിയാൽ ഇവരെ കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ കഴിയും

കൊറോണ വൈറസ് ലോക്ക്ഡൌണിന്റെ ഫലങ്ങൾ, പ്രശ്നങ്ങളും, പ്രത്യാഘതങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനായി കഴിഞ്ഞ പത്ത് ആഴ്ചയായി ഇവർ ഇപ്പോൾ റോഡിലാണ്കുടിയേറ്റ തൊഴിലാളികളുടെ മാനുഷിക പ്രതിസന്ധി, സാധാരണക്കാരുടെ നിത്യ ജീവിത പ്രശ്നങ്ങൾ, ഓരോ സംസ്ഥാനങ്ങൾ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്തനങ്ങൾ തുടങ്ങിയവ നേരിട്ട് മനസ്സിലാക്കലാണ് ലക്‌ഷ്യം.

ഇവർ ഇപ്പോൾ ഇന്ത്യൻ സംസ്ഥാനങ്ങളുടെ വടക്ക് നിന്ന് തെക്കോട്ട് യാത്ര ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയും, 73 ദിവസത്തിന് ശേഷം കേരളത്തിലെത്തുകയും ചെയ്തു.  ചെറിയ പട്ടണങ്ങളിൽ നിന്നും വലിയ നഗരങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നും ദില്ലി മേഖലയിലുടനീളമുള്ള ട്രെയിനുകളിൽ നിന്നും ദേശീയപാതകളിൽ നിന്നും റിപ്പോർട്ടുചെയ്തു, തുടർന്ന് പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിൽ എത്തി.

നിങ്ങളുടെ ഓഫീസിലിരുന്ന് അല്ലെങ്കിൽ വീട്ടിൽ ഇരിന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ലെന്ന് നിങ്ങൾക്കറിയാവുന്ന ചില സ്റ്റോറികളുണ്ട്. നിങ്ങൾ അവിടെ പോകണംബാർഖ ദത്ത് പറയുന്നു.  സമയം ഉള്ളവർ ത്രീർച്ചയായും പിന്തുടരേണ്ട വാര്ത്തകളാണ് ഇതെല്ലം എന്ന് എനിക്ക് തോനുന്നു.

ഇവരെ കുറിച്ചും, ഇവരുടെ റിപ്പോർട്ടിങ് രീതികളെ കുറിച്ചും ഇപ്പോൾ ഇവിടെ പറയാൻ ഒരു കാരണം ഉണ്ട്.    ഒരു പാട് വാർത്ത ചാനലുകളുള്ള, നമ്മുടെ മലയാളത്തിൽ ഇങ്ങനെ ആരെയെങ്കിലും നിങ്ങൾക് അറിയാമോ?? 

ഈ ദിവസങ്ങളിലുള്ള, നമ്മുടെ റിപ്പോര്ട്ടര്മാരുടെ രീതി വളരെ നിരാശാജനകം തന്നെ ആണെന്ന് പറയേണ്ടി വരും..  ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവോ.. മത നേതാക്കളോ പറയുന്ന പ്രസ്താവനകളെ ബ്രേക്കിംഗ് ന്യൂസ് ആയി കൊടുക്കുക.. അടുത്ത ദിവസം അത് ആരെങ്കിലും തിരുത്തിപ്പറഞ്ഞാൽ അടുത്ത വാർത്തയായി അവതരിപ്പിക്കുക... ഇങ്ങനെ പോകുന്നു നമ്മുടെ ചാനലുകൾ.. രാഷ്ട്രീയ, വർഗീയ നേതാക്കളുടെ സന്ദേശ വാഹരകരായി കുറെ ജേര്ണലിസ്റ്റുകളെങ്കിലും മാറിയിട്ടുണ്ടു.. 

വസ്തുനിഷ്ഠവും, ആധികാരിക സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ചുള്ള അവലോകങ്ങളും വാർത്തകളും വളരെ കുറവ്.. സ്ഥിരമായി സൂര്യന് താഴെയുള്ള എന്തിനെക്കുറിച്ചും അറിവുണ്ടെന്നു സ്വയം കരുതുന്ന കുറെ ചർച്ച തൊഴിലാളികളും.. ശബ്ദ കോലാഹം ഉണ്ടാക്കുന്ന കുറെ രാഷ്ട്രീയക്കാരും..

വാർത്തകൾക്കിടയിലെ ശരി തെറ്റുകൾ നോക്കാൻ ഇവർക്കു സമയമില്ല.. എങ്ങിനെയും ഓരോ ദിവസം തള്ളി നീക്കുന്നു... തിരിഞ്ഞു നോക്കുമ്പോൾ ഇവർക്കു അവകാശപ്പെടാൻ എത്ര മാത്രം നല്ല മാധ്യമ പ്രവർത്തന ദിവസങ്ങളും അവകാശങ്ങളും ഉണ്ടാവും... വളരെ കുറവായിരിക്കും.. സ്റ്റാർ വാല്യൂ ഉള്ള സ്റ്റുഡിയോ അവതാരകരാണ് എല്ലാം എന്ന് ഈ മീഡിയ കമ്പനികൾ എല്ലാം തീർച്ചപ്പെടുത്തിയിരിക്കുന്നു..

ഗൾഫ് യുദ്ധത്തിന് തൊട്ടു മുമ്പ്, ജോൺ ബ്രിട്ടാസ്, ഇറാക്കിൽ നിന്ന് വാർത്ത റിപ്പോർട്ട് ചെയ്തതും, പ്രളയ സമയത്ത്, നാടിനൊപ്പം നിന്ന്, അല്പം പത്രധർമ്മം കാട്ടിയതുമല്ലാതെ.. വേറെ ഒരു പാട് നല്ല കാര്യങ്ങൾ അവകാശപ്പെടാൻ ഇവർക്കുണ്ടാവുമോ എന്ന് സംശയം... 

എപ്പോഴും പക്ഷം ചേർന്ന് നിൽക്കാനാണ് നമ്മുടെ പത്ര പ്രവർത്തകരുടെ താല്പര്യം; മുന്നിൽ വരുന്ന കാര്യങ്ങളുടെ സത്യാവസ്ഥ നോക്കിയെടുക്കാൻ നേരമില്ല, അല്ലെങ്കിൽ മെനക്കെടാറില്ല!!  ചുരുക്കിപ്പറഞ്ഞാൽ മൊത്തത്തിൽ ഒരു മഞ്ഞ ലെവൽ.. അല്ലെങ്കിൽ മഞ്ഞ മീഡിയയുമായുള്ള ഒരു മത്സരം..

നമ്മുടെ നല്ല പത്ര പ്രവർത്തകരെ.. ചരിത്രത്തിൽ വെക്തി മുദ്ര പതിപ്പിക്കണം എന്ന് നിങ്ങൾക്കും ആഗ്രഹമില്ലേ.. ഒരു മൈക്കേന്തിയ ജോലിക്കാരൻ എന്നതിലുപരി, കാലം ഓർത്തു വെക്കുന്ന ഒരു നല്ല ജേര്ണലിസ്റ് എന്ന ബഹുമാനം നിങ്ങൾക്കും വേണ്ടേ.. മാധ്യമ പ്രവർത്തനം വെറും മാമ പണി അല്ല എന്ന് നിങ്ങളിലൂടെ ലോകം അറിയട്ടെ... 

കേരളത്തിലെ എല്ലാ പത്ര പ്രവർത്തകരും ഇത് വായിച്ചു നാളെ മുതൽ നന്നാവും എന്ന പ്രതീക്ഷ ഇല്ല.  എന്റെ കുറിപ്പുകൾ സാധാരണ അധികം ആരും വായിക്കാറും ഇല്ല.  പിന്നെ എന്തിനു ഇങ്ങനെ കുറിച്ചു എന്നല്ലേ... എനിക്ക് തന്നെ വായിക്കാമല്ലോ..!!
Related Posts with Thumbnails