ഈ പ്രതിസന്ധിയിലും പ്രേതീക്ഷയുടെ പൂക്കളമാണ് ഓണം. അകലത്തിലാണെങ്കിലും കൂട്ടു ചേരലാണ്, കൂട്ടി ചേർക്കലാണ് ഓണം.
സഹന സ്മരണയാണ്, ത്യാഗ സ്മരണയാണ് ഓണം.
ജാതി, മത, വർണ്ണ വേർതിരുവുകളില്ലാത്ത, സമത്വകാല സ്മരണയും, പ്രേചോദനവും, മനുഷ്യ സ്നേഹവുമാണ് ഓണം.
കുഞ്ഞു പുഞ്ചിരികളും, ആർപ്പു വിളികളോടും കൂടി വർണ്ണ പൊലിമയോടെ വീണ്ടും ഓണം ആഘോഷിക്കാൻ കൈ കഴുകി, മാസ്ക് ഇട്ടു അകലം പാലിച്ചു കൂടുതൽ സ്നേഹത്തോടെ കൂടുതൽ അടുപ്പത്തോടെ മാവേലിയെ വരവേറ്റു ഓണം ആഘോഷത്തിൽ പങ്കു ചേരാം .
എല്ലാവര്ക്കും ഓണാശംസകൾ.