Wednesday, September 1, 2021

Congratulations and best wishes to 'Bhavana Rafi Corner', Vatanappally.

ഭാവന റാഫി കോർണർ, അഭിനന്ദനങ്ങളും ആശംസകളും….

രാജ്യത്തിന്റെ വികസനം, ഐക്യം, സമഗ്രത, സമൃദ്ധി എന്നിവ രാജ്യത്തെ യുവാക്കളുടെ പിന്തുണയും സഹായവും കൊണ്ട് കൂടെയാണ് വളരുന്നത്. അവർ രാജ്യത്തിന്റെ പ്രതീക്ഷയെയും ഭാവിയെയും പ്രതിനിധീകരിക്കുന്നു. സാമൂഹിക ആവശ്യങ്ങളെക്കുറിച്ചും സാമൂഹിക തിന്മകളെക്കുറിച്ചും യുവാക്കൾ ബോധവാന്മാരല്ലെങ്കിൽ,  ഐക്യവും അഭിവൃദ്ധിയും കുറച്ചുകാലത്തേക്ക് തകരാറിലായേക്കാംരാജ്യത്തുടനീളമുള്ള യുവജനങ്ങൾ രാഷ്ട്രനിർമ്മാണപദ്ധതികളിലും നങ്ങളിലും പങ്കെടുക്കാൻ സാദ്യമാകുന്ന സാഹചര്യം, സമൂഹവും ഭരണകർത്താക്കളും ഒരുക്കിക്കൊടുക്കേണ്ടതാണ്.  യുവജനങ്ങളുടെയുംസന്നദ്ധ പ്രവർത്തകരുടെയും സാമൂഹിക ഇടപെടലുംസേവന സന്നദ്ധതയും എല്ലാ ഘട്ടങ്ങളിലും അനുഭവിച്ചറിഞ്ഞവരാണ് നമ്മുടെ സമൂഹം.

കൂടുതൽ വ്യക്തമായി പറഞ്ഞാൽനമ്മുടെ രാജ്യത്ത് ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന പോയിന്റ് യുവജന സംഘടനകളും,  യൂത്ത് ക്ലബ്ബുകളാണ്.  രാജ്യത്തെ യുവാക്കളെയുംഅത് വഴി എല്ലാ ജനവിഭാഗങ്ങളെയും, മതേതരമായി ഒന്നിപ്പിക്കുവാനും, സംസ്കാര സമ്പന്നരായ ഒരു സമൂഹമായി വളർത്തുന്നതിലും പ്രാദേശിക ക്ലബ്ബ്കൾക്കുംയുവജന പ്രസ്ഥാനങ്ങൾക്കും വലിയ പങ്ക് വഹിക്കാനുണ്ട്വനിതകൾക്കും, സാമ്പത്തികവും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവർക്കുംഒരു കൈത്താങ്ങാകുവാനും ഇത്തരം കൂട്ടായ്മകൾ സഹായമാണ്

ഞാൻ ഉൾപ്പെടുന്ന, വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിൽ, റാഫി കോർണർ പ്രദേശം, പ്രവർത്തിച്ചു വരുന്ന, ഒരു കൂട്ടായ്മയാണ് "ഭാവന റാഫി കോർണർ"


കഴിഞ്ഞ പ്രളയങ്ങളുടെ കാലത്തും, കോവിഡ് മഹാമാരി സമയത്തും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഒരു സാമൂഹിക സംഘടന കൂടിയാണ് ഭാവന റാഫി കോർണർസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക് ഓൺലൈൻ പഠനോപകാരങ്ങൾ നൽകിയും, മിടുക്കരായ വിദ്യാർഥികൾക്കു പുരസ്കാരങ്ങൾ നൽകിയും കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ 'ഭാവന റാഫി കോർണർ' പ്രദേശത്തിനാകെയും മാതൃകയായി. 'ഭാവന'യുടെ ഇത്തരം മാതൃകാപരമായ ഇടപെടലുകളും പ്രവർത്തനങ്ങളും ഇന്ന് പ്രദേശത്തെ മറ്റു സാംസ്കാരിക, യുവജന പ്രസ്ഥാനങ്ങൾക് മാതൃകയായി എന്നതിൽ ഞാനുൾപ്പെടുന്ന, ഭാവന സുഹൃത്തുക്കൾക് അഭിമാനത്തിന് ഇടം നൽകുന്ന വസ്തുതയാണ്

തുടർ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട് കൊണ്ട് പോകുന്നതിനും, ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി, അടുത്തിടെ സ്വന്തമാക്കിയ ഭൂമിയിൽ, ഒരു ആസ്ഥാന മന്ദിരം ഉടനെ പണിയുവാൻ തയ്യാറെടുക്കുകയാണ്, ഭാവനയുടെ പ്രവർത്തകർ.  എന്റെ എല്ലാവിധ ആശംസകളും അറിയിക്കട്ടെ. 

സുഹൃത്തുക്കളുടെയും,പരിസരവാസികളുടെയും,മറ്റ് അഭ്യുദയകാംക്ഷികളുടെയും, പ്രതീക്ഷകൾക്കൊപ്പം, എല്ലാവരെയും ഉൾക്കൊണ്ട് ഇനിയും മുന്നോട്ടു പോകുവാൻ 'ഭാവന റാഫികോർണ'റിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഭാവനയുടെ മുൻകാല പ്രവർത്തനങ്ങളുടെ കുറച്ചു ഫോട്ടോകൽ താഴെ കാണാം.  കൂടുതൽ അപ്ഡേറ്റുകളും ഫോട്ടോകളും ഭാവനയുടെ ഫേസ്ബുക് പേജിൽ ലഭ്യമാണ്..




Follow on Facebook for updates: Facebook/Bhavana Raficorner

Related Posts with Thumbnails