മറൈൻ വേൾഡ് അക്വേറിയം: ഈ
അടുത്തിടെ സന്ദർശിച്ച ഒരു അക്വാറിയം, ചെറുതല്ല,
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലുത് തന്നെ..
മറൈൻ വേൾഡ് അക്വേറിയം, കുടുംബത്തിനും കുട്ടികൾക്കുമൊപ്പം, അക്വേറിയം പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം എന്ന് അവകാശപ്പെടുന്ന "മറൈൻ വേൾഡ്", തൃശൂർ ജില്ലയിലെ ഗുരുവായൂർ - ചാവക്കാട് തീരദേശത്താണ് സ്ഥാപിച്ചിട്ടുള്ളത്. തൊട്ടടുത്തുള്ള അറബിക്കടലിന്റെ (പഞ്ചവടി ബീച്ച്) സൗന്ദര്യവും സന്ദർശകർക് ആസ്വദിക്കാം. വളരെ വലിപ്പമുള്ള ടാങ്കുകളിലും ഓവർഹെഡ് അക്വേറിയത്തിലും ഉൾക്കൊള്ളുന്ന ചെറുതും വലുതുമായ വിവിധതരം ജലജീവികളുടെ ആവാസ കേന്ദ്രമാണ് ഈ അക്വാറിയം.
മറൈൻ വേൾഡ് അക്വേറിയം കുട്ടികൾക്കും, മുതിർന്നവർക്കും കടൽ, ശുദ്ധജല ജീവികളെ ആസ്വദിക്കാനും ഇടപഴകാനും അവസരം നൽകുന്നു. അത്യവശ്യം നീളത്തിലും വിസ്തൃതിയിലും നിർമിച്ചിട്ടുള്ള അണ്ടർ വാട്ടർ ടണൽ (Under Water Tunnel ), നമുക്ക് മത്സ്യങ്ങളെ തൊട്ടടുത്തു കാണുവാനും, നിരീക്ഷിക്കുവാനും സാധിക്കുന്നു.
ആദ്യം പ്രവേശിക്കുമ്പോൾ
തുടങ്ങുന്ന ഫിഷ്
തെറാപ്പി മുതൽ,
ഫിഷ് ഫീഡിങ്,
കൃത്രിമമായി സൃഷ്ടിച്ചെടുത്ത
വനാന്തരീക്ഷവും കാട്ടരുവികളും,
കോഡ മഞ്ഞും,
ഇതുവരെ നേരിൽ
കണ്ടിട്ടില്ലാത്ത ഒരുപാട്
വ്യത്യസ്ത മത്സ്യങ്ങളും
തീർച്ചയായും എല്ലാവരെയും
ഒരു പോലെ
ആകർഷിക്കുന്നതാണ്.
ലോകത്തിന്റെ
വിവിധ ഭാഗങ്ങളിലുള്ള ഒരു കൂട്ടം NRI സംരംഭകരുടെ
ആശയവും, കൂട്ടായ പ്രവർത്തനവും ഒത്തു ചേർന്നതാണ് മനോഹരവും വ്യത്യസ്‍തവുമായ ഈ പ്രൊജക്റ്റ്.