Wednesday, November 16, 2022

Qatar Malayali Influencers

 ഖത്തര്‍ മലയാളി ഇന്‍ഫ്ലുവന്‍സേഴ്സ് കൂട്ടായ്മയുടെ രണ്ടാമത് മെഗാ മീറ്റ് 14 / 10 / 2022 വെള്ളിയാഴ്ച, ദോഹയിലെ മില്ലേനിയം പ്ലാസ ഹോട്ടലില്‍ വെച്ചു നടത്തുകയുണ്ടായി. പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ അബിഷാദ് ഗുരുവായൂര്‍ ഗ്രൂപ് അംഗങ്ങൾക്കായി ശിൽപശാല നടത്തി.  സംഗമത്തിലേക്ക് അതിഥികളായി, ഇൻഫ്ലുൻസർമാരായ മാഷാ & അർഷാദ്, ഏഞ്ചൽ റോഷ്, RJ രതീഷ്, സാമൂഹിക പ്രവർത്തകനും, ലോകകേരള സഭ മെമ്പറുമായ റഊഫ് കൊണ്ടോട്ടിയും പങ്കെടുത്തു.  


"അണ്‍ലോക്കിംഗ് സെലിബ്രിറ്റി ഇന്‍ഫ്ലുവന്‍സര്‍" എന്ന വിഷയത്തിൽ നടന്ന ശില്പശാല, കോവിഡ് പ്രതിസന്ധി മൂലം സോഷ്യൽ മീഡിയ ഇടപെടലുകൾ, യാത്രകൾ, വ്ലോഗ്ഗിങ് തുടങ്ങിയവ നിർത്തിയവരോ, പിന്നോക്കം പോയവരോ ആയ അംഗങ്ങളാകെ വീണ്ടും ഊർജസ്വലതയോടെ തിരിച്ചു വരുന്നതിനു ഗുണകരമായി എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


ലോകം മുഴുവൻ ഖത്തറിലേക്ക് ഉറ്റു നോക്കുന്ന വേളയിൽ, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹം എന്ന നിലയിലും, സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം സംവദിക്കന്നവരുടെ കൂട്ടായ്മ എന്ന നിലയിലും, QMI അംഗങ്ങൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങൾ സജീവമായി ചർച്ചയായിതങ്ങൾ ജീവിക്കുന്ന  രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം, സാംസ്കാരിക, സദാചാര മൂല്യങ്ങൾ പരിപാലിക്കുന്നതിന്റെ പ്രാധാന്യവും അംഗങ്ങൾ പങ്കുവെച്ചുനമ്മുടെ രാജ്യമായ ഖത്തർ, FIFA 2022 ലോക കപ്പിനായി ആതിഥേയത്വം വഹിക്കുന്ന വേളയിൽ, ക്രിയാത്മകമായി നമുക്ക് എങ്ങിനെ ഒരു എളിയ കണ്ടന്റ് ക്രീയേറ്റർ എന്ന നിലക്ക് എങ്ങിനെ പങ്കാളികളായി സേവനം ഉറപ്പു വരുത്താം എന്നും ചർച്ച ചെയ്തു.

                Report Appeared on: Page 8 | Gulf Times Daily | October 22, 2022

2018 നവംബറിൽ യുട്യൂബർമാരായ ലിജി അബ്ദുള്ളയും ഷാൻ റിയാസും ഖത്തറിലെ മലയാളി യൂട്യൂബർമാർക്കായി ഒരു ഓൺലൈൻ കമ്മ്യൂണിറ്റിയുടെ ആവശ്യകത തിരിച്ചറിഞ്ഞതോടെയാണ് ഗ്രൂപ്പ് രൂപപ്പെട്ടത്. ഇരുവരും തങ്ങളുടെ ചാനലുകളിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും സ്രഷ്ടാക്കളുമായി ബന്ധപ്പെട്ടു, അതുവഴി ഖത്തറിൽ ഇത്തരത്തിലുള്ള ആദ്യത്തെ കമ്മ്യൂണിറ്റി രൂപീകരിച്ചുസ്ഥാപക അംഗങ്ങളായ ഒമ്പത് യൂട്യൂബർമാർ, വിവിധ വിഭാഗങ്ങളിലായി ചാനലുകളുള്ളവർ, 2019 ജനുവരിയിൽ ഒരു സാധാരണ ഒത്തുചേരലിൽ ഒത്തുകൂടി

QMY അംഗങ്ങൾ ഔദ്യോഗിക WhatsApp ഗ്രൂപ്പിലൂടെ മറ്റ് യൂട്യൂബർമാരുമായി ആശയവിനിമയം നടത്തുന്നു. ഇതൊരു. യുട്യൂബിനെയും വ്ലോഗിംഗിനെയും കുറിച്ചുള്ള ചോദ്യങ്ങൾ തൽക്ഷണം വ്യക്തമാക്കാൻ അനുയോജ്യമായ പ്ലാറ്റ്ഫോംഅംഗങ്ങൾക് ശരിയായ വ്ലോഗിംഗ് ഉപകരണങ്ങൾ വാങ്ങുക', 'വ്ലോഗിംഗ് ചെയ്യേണ്ടതും ചെയ്യരുതാത്തതും', 'YouTube ലൈവ് ഓപ്ഷൻ എങ്ങനെ ഉപയോഗിക്കാം', 'കുക്കറി വീഡിയോകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ', അവരുടെ സംശയങ്ങൾ ദൂരീകരിക്കുക, എന്നിവ ഗ്രൂപ്പ് സജീവമായി ചർച്ച ചെയ്യുന്നു.  

സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്ന തെങ്ങളുടെ അംഗങ്ങൾ തങ്ങൾ ജീവിക്കുന്ന  രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം, സാംസ്കാരിക മൂല്യങ്ങൾ, സദാചാര മൂല്യങ്ങൾ, ഭരണ കർത്താക്കൾ തുടങ്ങിയവയോടു എപ്പോഴും ബഹുമാനവും, കടപ്പാടും ഉണ്ടാവേണ്ടതാണ്.

യൂട്യൂബർമാരിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഗ്രൂപ്പ് കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നവരെയും ചേർത്തു "ഖത്തർ മലയാളി ഇൻഫ്ലുൻസർസ്" QMI എന്ന് പുനർ നാമകരണം ചെയ്യാനും തീരുമാനിച്ചു.

ഖത്തർ മലയാളി യൂട്യൂബേഴ്സ് (ക്യുഎംവൈ) എന്ന പേരിൽ തങ്ങളുടെ ആദ്യ മീറ്റ് 2019 ഏപ്രിൽ 29 ന് ബർവ വില്ലേജിലെ വേമ്പനാട് റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു. വിവിധ സെഷനുകളിലും ഖത്തറിലുള്ള മുപ്പതോളം സ്രഷ്ടാക്കൾ അവരുടെ അനുഭവവും വൈദഗ്ധ്യവും ആശയങ്ങളും പങ്കിട്ടുതുടർന്നു ൨൦൧൯ ഒക്ടോബറിൽ കത്താറ കൾച്ചറൽ വില്ലേജിൽ വെച്ച് ഫുജി ഫിലിംസുമായി ചേർന്നു ബിഗ് മീറ്റ് അപ്പ് എന്ന പേരിൽ കൂടുതൽ മെമ്പര്മാരെ പങ്കെടുപ്പിച്ചു ഒരു സെമിനാറും, ഫ്യൂജിയുടെ ടെക്നികൾ ക്ളാസും നടത്തുകയുണ്ടായിപ്രമുഖ യൂട്യൂബർ ആയ ശ്രീ. ഇബാദ് റഹ്മാൻ അഥിതിയായി എത്തിയ പരിപാടിയിൽ ഖത്തറിലെ പ്രമുഖ മറ്റു പ്രമുഖ യൂട്യൂബർമാരും അതിഥികളായി പങ്കെടുത്തു.  

QMI ഗ്രൂപ് അഡ്മിനുകളായ മിസ്. ലിജി, ഷാൻ റിയാസ്, സലിം എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകിപരിപാടിയുടെ വിജയത്തിനായി, റിയാഥാ മെഡിക്കൽ സെന്റർ, ഔർ ഷോപ്പീ ഓൺലൈൻ എന്നിവർ മുഖ്യ സ്പോൺസർമാരായും, #Q-Box, #QICB, #Asian Trading, #Curry Leaves Restaurant, #Far East Trading എന്നിവർ സഹ സ്പോൺസർമാരായും  സഹകരിച്ചു.

ഗ്രൂപ്പുമായി സഹകരിക്കാൻ താല്പര്യമുള്ളവർക് <groupqmi@gmail.com> വഴി ബന്ധപ്പെടാവുന്നതാണ്.

Thursday, October 6, 2022

Marine World Aquarium – A must see destination with family & kids and for Aquarium Lovers

മറൈൻ വേൾഡ് അക്വേറിയം:  അടുത്തിടെ സന്ദർശിച്ച ഒരു അക്വാറിയം, ചെറുതല്ല, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലുത് തന്നെ..

മറൈൻ വേൾഡ് അക്വേറിയം, കുടുംബത്തിനും കുട്ടികൾക്കുമൊപ്പം, അക്വേറിയം പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ്ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം എന്ന് അവകാശപ്പെടുന്ന "മറൈൻ വേൾഡ്", തൃശൂർ ജില്ലയിലെ ഗുരുവായൂർ - ചാവക്കാട് തീരദേശത്താണ് സ്ഥാപിച്ചിട്ടുള്ളത്തൊട്ടടുത്തുള്ള അറബിക്കടലിന്റെ (പഞ്ചവടി ബീച്ച്) സൗന്ദര്യവും സന്ദർശകർക് ആസ്വദിക്കാം.   വളരെ വലിപ്പമുള്ള ടാങ്കുകളിലും ഓവർഹെഡ് അക്വേറിയത്തിലും ഉൾക്കൊള്ളുന്ന ചെറുതും വലുതുമായ വിവിധതരം ജലജീവികളുടെ ആവാസ കേന്ദ്രമാണ് അക്വാറിയം.  

മറൈൻ വേൾഡ് അക്വേറിയം കുട്ടികൾക്കും, മുതിർന്നവർക്കും കടൽ, ശുദ്ധജല ജീവികളെ ആസ്വദിക്കാനും ഇടപഴകാനും അവസരം നൽകുന്നു.  അത്യവശ്യം നീളത്തിലും വിസ്തൃതിയിലും നിർമിച്ചിട്ടുള്ള അണ്ടർ വാട്ടർ ടണൽ (Under  Water  Tunnel ), നമുക്ക് മത്സ്യങ്ങളെ തൊട്ടടുത്തു കാണുവാനും, നിരീക്ഷിക്കുവാനും സാധിക്കുന്നു.

    

ആദ്യം പ്രവേശിക്കുമ്പോൾ തുടങ്ങുന്ന ഫിഷ് തെറാപ്പി മുതൽ, ഫിഷ് ഫീഡിങ്, കൃത്രിമമായി സൃഷ്ടിച്ചെടുത്ത വനാന്തരീക്ഷവും കാട്ടരുവികളും, കോഡ മഞ്ഞും, ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഒരുപാട് വ്യത്യസ്ത മത്സ്യങ്ങളും തീർച്ചയായും എല്ലാവരെയും ഒരു പോലെ ആകർഷിക്കുന്നതാണ്.

  

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒരു കൂട്ടം NRI സംരംഭകരുടെ ആശയവും, കൂട്ടായ പ്രവർത്തനവും ഒത്തു ചേർന്നതാണ് മനോഹരവും വ്യത്യസ്‍തവുമായ പ്രൊജക്റ്റ്.

YouTube Video: https://www.youtube.com/watch?v=xTzb6PIpSwQ
(Photo Credits: M/s. Marine World website / Google Library)

Saturday, November 13, 2021

Being Human... Being Secular..

   
                    
സെക്കുലറിസം അഥവാ മതേതരത്വം എന്നതിനെക്കുറിച്ചും ഒരുപാട് ചർച്ച നടന്നു കൊണ്ടിരിക്കുന്ന സമയത്ത്, നമുക്കും കുറച്ചു മതേതരത്വം ചിന്തിക്കാം..

വാടാനപ്പള്ളി പ്രവാസി സെക്കുലർ അസോസിയേഷൻ ( VAPSA QATAR) എന്ന പേരിൽ മനുഷ്യ സ്നേഹികളായ ഒരു പറ്റം സുഹൃത്തുക്കൾ, മതേതര ചിന്തയും, വിശാലമായ മനുഷ്യ സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിനായി സ്വയമേവ മുന്നോട് വന്നത് എല്ലാം കൊണ്ടും അഭിനന്ദനാര്ഹവും.. കാലഘട്ടത്തിന്റെ ആവശ്യവുമാണ്... ഈ കൂട്ടായ്മയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ എനിക്കും ഒരുപാടു സന്തോഷമുണ്ട്.. അഭിമാനമുണ്ട്..

ഇങ്ങനെ മതേതരത്വം എന്ന വാക്കു മനസ്സിലേക്ക് വരുന്ന സമയത്തു, നമ്മൾ എത്ര മാത്രം മതേതര ചിന്ത ഹൃദയത്തിലും, വാക്കിലും, പ്രവർത്തിയിലും ഉൾക്കൊണ്ട് പോകുന്നുണ്ട് എന്നൊരു സ്വയം ചിന്ത കൂടിയാവാം...

ഒരു കാര്യം ആദ്യമേ തിരിച്ചറിയേണ്ടതുണ്ട്.......മതേതരത്വം എന്നാൽ  നിരീശ്വരവാദമല്ല!!

ദൈവത്തിലുള്ള വിശ്വാസത്തിന്റെ അഭാവമാണ് നിരീശ്വരവാദം.  മതേതരത്വം ഒരു ജനാധിപത്യ സമൂഹത്തിന് ഒരു ചട്ടക്കൂട്  നൽകുന്നു.  നിരീശ്വരവാദികൾക്ക് മതേതരത്വത്തെ പിന്തുണയ്ക്കുന്നതിൽ വ്യക്തമായ താൽപ്പര്യമുണ്ട്, എന്നാൽ മതേതരത്വം തന്നെ ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ വിശ്വാസത്തിന്റെയോ തത്വങ്ങളെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നില്ല, അതോടൊപ്പം നിരീശ്വരവാദം ആരോടും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നില്ല.

മതേതരത്വം എന്നത് വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ,  സമൂഹത്തിലുടനീളം തുല്യത ഉറപ്പുവരുത്തുന്നതിനുള്ള ഒരു ചട്ടക്കൂടാണ്:-. രാഷ്ട്രീയത്തിലും വിദ്യാഭ്യാസത്തിലും നിയമത്തിലും മറ്റെവിടെയെങ്കിലും-.

മതേതരത്വം എന്ന ചിന്തയെക്കുറിച്ചു പല തരത്തിലുള്ള വീക്ഷണങ്ങളും, ചിന്തകളും, പല പ്രമുഖരും പങ്കു വെച്ചിട്ടുണ്ട്..

"എല്ലാ മതങ്ങളും സത്യമാണെന്നും എല്ലാത്തിനും അവയിൽ ചില പിഴവുകളുണ്ടെന്നും, ഞാൻ മറ്റുള്ളവയെ ഹിന്ദുമതം പോലെ ബഹുമാനിക്കണം... ഞങ്ങളുടെ ഉള്ളിലെ പ്രാർത്ഥന ഒരു ഹിന്ദു ആയിരിക്കണം  ഒരു മികച്ച ഹിന്ദു;  ഒരു മുസ്ലീം ഒരു മികച്ച മുസ്ലീം;  ഒരു ക്രിസ്ത്യൻ ഒരു മികച്ച ക്രിസ്ത്യാനി." --- മഹാത്മാ ഗാന്ധി (യംഗ് ഇന്ത്യ: ജനുവരി 19, 1928)

"ഇന്ത്യയിലെ ഒരു മതേതര ഭരണകൂടത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.  ഹിന്ദിയിൽ 'മതേതര' എന്നതിന് ഒരു നല്ല വാക്ക് കണ്ടെത്തുന്നത് പോലും അത്ര എളുപ്പമല്ല. മതത്തെ എതിർക്കുന്ന എന്തോ അർത്ഥമാണിതെന്ന് ചിലർ കരുതുന്നു. വ്യക്തമായും അത് ശരിയല്ല. അത് എന്താണ് അർത്ഥമാക്കുന്നത് എല്ലാ വിശ്വാസങ്ങളെയും, തുല്യമായി ബഹുമാനിക്കുകയും, അവർക്ക് തുല്യ അവസരങ്ങൾ നൽകുകയും ചെയ്യുന്ന രാജ്യമാണ്; ഒരു രാജ്യമെന്ന നിലയിൽ, ഒരു വിശ്വാസത്തോടോ മതത്തോടോ ചേർന്നുനിൽക്കാൻ അത് അനുവദിക്കുന്നില്ല, അത് പിന്നീട് രാജ്യ മതമായി മാറുന്നു. ” --- ---- ജവഹർലാൽ നെഹ്റു

 “എനിക്ക് വിശ്വാസമുണ്ട്. ഞാൻ പ്രാർത്ഥിക്കുന്നു. പ്രാർത്ഥനകൾ എന്നെ താങ്ങുന്നു. എന്നാൽ എന്റെ വിശ്വാസം വ്യക്തിപരമാണ്, എന്റെ തലയിലും ഹൃദയത്തിലും, എന്റെ വീടിനുള്ളിൽ. എന്റെ അമ്മയുമായും ഭൂതകാലവുമായും ദൈവവുമായുള്ള എന്റെ സ്വകാര്യ സംഭാഷണവുമായും ഞാൻ ബന്ധപ്പെടുന്ന രീതിയാണിത്. ഇത് ഒരു യുദ്ധമുറയല്ല, എന്റെ ഐഡന്റിറ്റിയല്ല, പരേഡിനുള്ള ഒന്നല്ല, എന്റെ രാജ്യത്തോടുള്ള ആവശ്യമല്ല, തീർത്തും വേർതിരിവിന്റെ അടയാളവുമല്ല. മതേതരത്വം എന്നെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെയും മതത്തിന്റെയും വേർതിരിവാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നത് പോലെ തന്നെ ആ വേർപാടിൽ ഞാൻ വിശ്വസിക്കുന്നു. നാമെല്ലാവരും ഒരേ നിയമങ്ങൾക്ക് കീഴിൽ ജീവിക്കുകയും ക്രോഡീകരിച്ച മനുഷ്യാവകാശങ്ങൾ വാങ്ങുകയും വേണം. മതപരമായ ബാധ്യതകളേക്കാൾ അവർ മുൻഗണന നൽകുന്നു.” (യാസ്മിൻ അലിഭായ്-ബ്രൗൺ: ഒരു പത്രപ്രവർത്തകയും ബ്രിട്ടീഷ് മുസ്ലീം മതേതര ജനാധിപത്യത്തിന്റെ സ്ഥാപകയുമാണ്)

മതവും ഭരണകൂടവും വേർതിരിക്കുന്നത് മതേതരത്വത്തിന്റെ അടിത്തറയാണ്. മതസംഘടനകൾ രാജ്യത്തിന്റെ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്നും മതപരമായ കാര്യങ്ങളിൽ ഭരണകൂടം ഇടപെടുന്നില്ലെന്നും ഇത് ഉറപ്പാക്കുന്നു.

എല്ലാ പൗരന്മാർക്കും മത വിശ്വാസത്തിന്റെയും ആചാരത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കാനും സംരക്ഷിക്കാനും മതേതരത്വം ശ്രമിക്കുന്നു.   മതേതരത്വം മതത്തിന്റെയും മറ്റ് വിശ്വാസങ്ങളുടെയും സമ്പൂർണ്ണ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനും മറ്റുള്ളവരുടെ അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും തടസ്സമാകാത്തതിനാൽ മതപരമായ വിശ്വാസം പ്രകടിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കാനും ശ്രമിക്കുന്നു.

ഒരു മതേതര ജനാധിപത്യത്തിൽ എല്ലാ പൗരന്മാരും നിയമത്തിനും പാർലമെന്റിനും മുന്നിൽ തുല്യരാണ്. മതപരമോ രാഷ്ട്രീയപരമോ ആയ യാതൊരു ഗുണങ്ങളും ദോഷങ്ങളുമില്ല, മത വിശ്വാസികൾ മറ്റാരെയും പോലെ അവകാശങ്ങളും ബാധ്യതകളും ഉള്ള പൗരന്മാരാണ്.

മതേതരത്വം, മതപരമായ ആവശ്യങ്ങൾക്ക് മുകളിലുള്ള സാർവത്രിക മനുഷ്യാവകാശങ്ങളെ വിജയിപ്പിക്കുന്നു. സ്ത്രീകളെയും, ന്യൂനപക്ഷങ്ങളെയും മതപരമായ വിവേചനത്തിൽ നിന്ന് സംരക്ഷിക്കുന്ന തുല്യതാ നിയമങ്ങൾ ഇത് ഉയർത്തിപ്പിടിക്കുന്നു. തുല്യതാ നിയമങ്ങൾ ഒരു മതപരമോ തത്വശാസ്ത്രപരമോ ആയ വിശ്വാസം തിരിച്ചറിയുന്നവരുടെ അതേ അവകാശങ്ങൾ അവിശ്വാസികൾക്കും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നു

  • പൊതു സേവനങ്ങളിലേക്ക് തുല്യ പ്രവേശനം

നമ്മൾ എല്ലാവരും ആശുപത്രികളും സ്കൂളുകളും പോലീസും പ്രാദേശിക അധികാരികളുടെ സേവനങ്ങളും പങ്കിടുന്നു.   പൊതുസേവനങ്ങൾ ഉപയോഗ സമയത്ത് മതേതരമാണെന്നത് അത്യാവശ്യമാണ്, അതിനാൽ മതപരമായ വിശ്വാസത്തിന്റെ (അല്ലെങ്കിൽ  അവിശ്വാസത്തിന്റെ) പേരിൽ ആർക്കും ദോഷമുണ്ടാകുകയോ പ്രവേശനം നിഷേധിക്കുകയോ ഇല്ല. എല്ലാ സർക്കാർ ധനസഹായമുള്ള സ്കൂളുകളും മതേതര സ്വഭാവമുള്ളതായിരിക്കണം, മാതാപിതാക്കളുടെ മതം പരിഗണിക്കാതെ കുട്ടികൾ ഒരുമിച്ച് പഠിക്കുന്നു.

  •  മതേതരത്വം സ്വതന്ത്രമായ സംസാരത്തെയും ആവിഷ്കാരത്തെയും സംരക്ഷിക്കുന്നു:

മതവിശ്വാസികൾക്ക് അവരുടെ വിശ്വാസങ്ങൾ പരസ്യമായി പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്, എന്നാൽ വിശ്വാസങ്ങളെ എതിർക്കുന്നവരും ചോദ്യം ചെയ്യുന്നവരും അങ്ങനെതന്നെ. മതപരമായ വിശ്വാസങ്ങളും ആശയങ്ങളും സംഘടനകളും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ നിന്ന് പ്രത്യേക സംരക്ഷണം ആസ്വദിക്കരുത്. ഒരു ജനാധിപത്യത്തിൽ, എല്ലാ ആശയങ്ങളും വിശ്വാസങ്ങളും ചർച്ചയ്ക്ക് തുറന്നിരിക്കണം.

എല്ലാ മതത്തിലുമുള്ള ആളുകൾക്കും ന്യായമായും സമാധാനപരമായും ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന ഒരു സമൂഹം സൃഷ്ടിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് മതേതരത്വം.

വിഘടിച്ചു നിൽക്കുന്ന സമൂഹത്തെ, ചൂഷണം ചെയ്യുക എന്നത് വളരെ എളുപ്പമാണ്... അത് മതത്തിന്റെ പേരിലോ, മറ്റു ചിലയിടത്തു നിറത്തിന്റെ പേരിലോ.. വർഗ്ഗത്തിന്റെ പേരിലോ.. പാവപ്പെട്ടവൻ-പണക്കാരൻ എന്ന വേർതിരിവിലോ ഒക്കെ ആകാം... ഇത്തരം ചൂഷകർക്ക് എതിരെ സമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധങ്ങളും, പ്രതികരണങ്ങളും എല്ലായ്പോഴും ഉണ്ടായിട്ടുണ്ട്..

നമ്മുടെ ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള മതേതരത്വ സമൂഹത്തെ ഊട്ടിയുറപ്പിക്കാൻ, ഉത്തരവാദിത്തമുള്ള വ്യക്തികൾ എന്ന രീതിയിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും...

ഏറ്റവും കുറഞ്ഞത്, മതേതര മൂല്യങ്ങളെ മനസ്സിൽ ഉറപ്പിക്കുക, സ്വന്തം വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതിനൊപ്പം, മറ്റുള്ളവരുടെ വിശ്വാസ രീതികളെ ഹനിക്കാതിരിക്കുക, അത്തരം പ്രവണതകളിൽ ഏർപെടുന്നവരോട്, മാനസികമായി ഐക്യപ്പെടാതിരിക്കുകയും, കഴിയുമെങ്കിൽ അത്തരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യാം..

ചുരുങ്ങിയത്, സ്വന്തം കുടുംബാംഗങ്ങൾ, ഉയർന്ന മതേരത്വ മൂല്യങ്ങൾ മുറുകെ പിടിച്ചുസമൂഹത്തിൽ ഒരു മാതൃക ആവുന്നു എന്ന് ഉറപ്പു വരുത്താം..

മതവിദ്വേഷങ്ങൾക്കപ്പുറം, തോളോട് തോൾ ചേർന്നു.. പരസ്പര സ്നേഹവും ബഹുമാനവും കൈമുതലായിട്ടുള്ള... മനുഷ്വത്വം, ദയ, കാരുണ്യം എന്നിവക്ക് പ്രഥമ പരിഗണ നൽകുന്ന ഒരു തലമുറ ഉറപ്പു വരുത്താൻ, നമ്മുടേതായ ഒരു എളിയ പ്രവർത്തനം നമുക്കും കാഴ്ചവെക്കാം... മനസ്സ്കൊണ്ടെങ്കിലും....  

(((Photo credits for Logo: VAPSA), Own content, and Internet References..))


  


Related Posts with Thumbnails